റിയാദ്: കർണാടക കൊടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനിൽ (34) റിയാദിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
റിയാദിലെ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്നു.നാട്ടിൽ അവധിക്ക് പോയി 20 ദിവസം മുമ്പാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. അവിവാഹിതനാണ്. പൂവപ്പയാണ് പിതാവ്. മാതാവ്: റീത. സഹോദരി: സുനിത.
മരണാനന്തര നിയമനടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ വെൽഫെയർ വിങ് ഭാരവാഹികളായ ഉമർ അമാനത്ത്, സലീം സിയാംകണ്ടം, ജാഫർ വീമ്പൂർ എന്നിവരും പരേതന്റെ സുഹൃത്തുക്കളായ അർഷദ്, റഹ്മാൻ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.