Posted On
date_range Updated On
date_range കടലിൽ കുളിക്കാനിറങ്ങിയ സ്വദേശി മുങ്ങിമരിച്ചു
മസ്തകത്ത്: സീബ് വിലായത്തിലെ അൽസഫിനാത്ത് പ്രദേശത്ത് കടലിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങിമരിച്ചു. നാലുപേരെ ഒമാൻ റോയൽ പൊലീസ് രക്ഷപ്പെടുത്തി. ബുധനാഴ്ച അഞ്ചംഗ സ്വദേശി സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കടലിൽ കുളിക്കുന്നതിനും ബീച്ച് പ്രദേശങ്ങളിൽ ഇറങ്ങുന്നതിനും നിബന്ധനകളും നിർദേശങ്ങളുമായി പൊലീസ് രംഗത്തെത്തി. സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കുക, ജാഗ്രതയിലായിരിക്കുക, നീന്തുമ്പോൾ കുട്ടികളെ നിരീക്ഷിക്കുക, കഴിവതും ഇത്തരം അപകടകരമായ പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുക എന്നിവ നിർദേശങ്ങളായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.