ബി​നു​

ഭാര്യവീട്ടിൽ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കോതമംഗലം: നെല്ലിമറ്റത്ത് പട്ടാപ്പകൽ ഭാര്യ വീട്ടിലെ സിറ്റൗട്ടിൽ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി മുക്കുടം ഇഞ്ചപ്പതാൽ വലിയവാഴയിൽ വിശ്വംഭരന്‍റെ മകൻ ബിനുവാണ് (35) മരിച്ചത്. നെല്ലിമറ്റം കോളനിപ്പടി കണ്ണാടിക്കോട് ഭാര്യ ശരണ്യയും മകനും വാടകക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഊന്നുകൽ പൊലീസ് പറയുന്നത്: ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 10 വർഷമാകുന്നു. കുറച്ചുനാളായി അകന്ന് കഴിയുകയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകനുണ്ട്. പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടകവീട്ടിലാണ് ശരണ്യയും മകനും താമസിക്കുന്നത്. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. വിദേശത്ത് ജോലിനോക്കുന്ന ശരണ്യ നാട്ടിലെത്തിയെന്ന് മനസ്സിലാക്കിയ ബിനു ഇവരെ കാണാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നു. ഞായറാഴ്ച നെല്ലിമറ്റത്ത് വാടകവീട്ടിൽ ഉച്ചയോടെ എത്തിയ ബിനു ആരെയും കാണാതെ വന്നതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - young man set himself on fire and committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.