അജിത്

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

അങ്കമാലി: എം.സി. റോഡിൽ എൽ.എഫ് കവലയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറെ കൊരട്ടി ചെരുപറമ്പിൽ വീട്ടിൽ പരേതനായ മാധവന്‍റെ മകൻ അജിത്താണ് (26) മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. വീട്ടിൽനിന്ന് ബൈക്കിൽ വരുമ്പോൾ എം.സി.റോഡ് വഴി വന്ന കാറാണിടിച്ചത്. ഉടൻ എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതനാണ്. അമ്മ: മാള മേലഡൂർ കൂട്ടാല കുടുംബാംഗം ഷീല. സഹോദരൻ: അഖിൽ. സംസ്കാരം: ശനിയാഴ്ച വൈകിട്ട് മൂന്നിന് കൊരട്ടി ശ്മശാനത്തിൽ.

Tags:    
News Summary - Man died after bike collided with car at Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.