ലോറി ഇടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.

ഡോക്ടറുടെ അമിതവേഗം: കാറിടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട്: ഡോക്ടർ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വയോധികൻ കോഴി​ക്കോട് നഗരത്തിൽ ദാരുണമായി മരിച്ചു. ഉള്ള്യേരി പാലോറമലയിൽ വി.വി. ഗോപാലനാണ് (73) വ്യാഴാഴ്ച രാവിലെ 6.45ന് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ അപകടത്തിൽ മരിച്ചത്. ബീച്ച് ആശുപത്രിയിൽ കണ്ണിന് ചികിത്സക്ക് വന്നതായിരുന്നു.

ബസിറങ്ങി റോഡരികിലൂടെ നടക്കുമ്പോൾ അരയിടത്തുപാലം ഭാഗത്തേക്ക് കുതിച്ചുവന്ന കാർ ഗോപാലനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം മറ്റൊരു കാൽനടക്കാരിയുടെ മേലാണ് തെറിച്ചുവീണത്. അവർക്കും സാരമായി പരിക്കേറ്റു. കൊയിലാണ്ടി നടുവത്തൂർ സ്വദേശി ഷാജിതയെ (50) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോപാലനെ ഗുരുതര പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടകരമാം വിധത്തിൽ കാറോടിച്ചതിന് താനൂർ സ്വദേശിയായ ഡോ. റിയാസിനെതിരെ (37) മനഃപൂർവമല്ലാത്ത നരഹത്യക്ക് നടക്കാവ് പൊലീസ് കേസെടുത്തു. പെണ്ണുകുട്ടിയാണ് ഗോപാലന്റെ ഭാര്യ. മക്കൾ: സജിത്ത്, സജിനി. മരുമക്കൾ: സജ്‌ന, ബിജു. സഹോദരങ്ങൾ: ദേവി, പരേതനായ കുമാരൻ (എടക്കര).

Tags:    
News Summary - Scooter rider dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.