എറണാകുളത്ത് മെട്രോ പില്ലറിൽ ഇടിച്ച് തകർന്ന കാർ

കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് മരണം; അപകടം എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം

എറണാകുളം: എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട്​ പേർക്ക്​ ഗുരുതര പരിക്ക്​. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ സ്വദേശികളായ യാക്കൂബ് (25), ആദിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിലാണ്.

രാവിലെ 3.30 മണിയോടെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു അപകടം. നാലു പേർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഗുരുതര പരിക്കേറ്റ ഹാറൂൺ ഷാജി, മുനീർ എന്നിവരെ എം.എ.ജെ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - Two killed as car loses control and crashes into kochi metro pillar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.