Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ പിൻസീറ്റിൽ സഞ്ചരിച്ച യുവാവ് മരിച്ചു
തൃപ്പൂണിത്തുറ: മിനി ബൈപാസ് പാലത്തിന് സമീപം ബൈക്ക് അപകടത്തിൽ പിൻ സീറ്റിൽ യാത്ര ചെയ്ത യുവാവ് മരിച്ചു. പിറവം ലക്ഷ്മി കൃപയിൽ (തോപ്പിൽ) വി. സന്തോഷിന്‍റെയും ചിത്രയുടെയും മകൻ സച്ചിനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശ്രീക്കുട്ടനെ ഗുരുത പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. തേവരയിലെ സുഹൃത്തിന്‍റെ വീട്ടിൽനിന്ന് പിറവത്തേക്കു മടങ്ങുകയായിരുന്നു. ബൈക്ക് തെന്നി മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സച്ചിൻ മരിച്ചു. മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.