സന്തോഷ് ബേബി, സിറിള്‍ ജോര്‍ജ്
Posted On
date_range Updated On
date_range മുളന്തുരുത്തിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
മുളന്തുരുത്തി: പള്ളിത്താഴം പോസ്റ്റോഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയില്‍ സിറിള്‍ ജോര്‍ജും (26) കാല്‍നടയാത്രികനായ പിറവം കളമ്പൂര് മുറംതൂക്കില്‍ വീട്ടില്‍ സന്തോഷ് ബേബി (55) യുമാണ് മരിച്ചത്.
സന്തോഷ് ബേബി റോഡ് മുറിച്ചുകടക്കുന്നിതിനിടയില്‍ സിറില്‍ ജോര്‍ജ് ഓടിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സിറിള്‍ വഴിമധ്യെ മരിച്ചു. സന്തോഷ് ആശുപത്രിയില്‍ എത്തിയ ശേഷവും മരിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് രണ്ടുപേരുടെയും മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.