വൈശാഖ്

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ്​ മുങ്ങി മരിച്ചു

ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരൻ മുങ്ങി മരിച്ചു. കളമശേരി സെൻ്റ്‌. പോൾസ് കോളജിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ (220 സബ് സ്റ്റേഷൻ കോളനി) താമസിക്കുന്ന വൈശാഖ് (31) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആലുവ മണപ്പുറത്തെ കടവിന് സമീപമാണ് അപകടം. കുളിക്കാനിറങ്ങിയ വൈശാഖ് വെള്ളത്തിൽ വെച്ച്​ കുഴഞ്ഞുപോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലുവ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്.

തുടർന്ന് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച  പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തേവക്കൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ വർക്കറായിരുന്നു വൈശാഖ്. സർവീസിലിരിക്കെ പിതാവ് ശ്രീനിവാസൻ മരണപ്പെട്ടതിനെ തുടർന്ന് വൈശാഖിന് ആശ്രിതനിയമനം ലഭിച്ചതാണ്. ഇടുക്കി സ്വദേശികളായ ഇവർ വർഷങ്ങളായി കളമശേരിയിലാണ് താമസിക്കുന്നത്. മല്ലികയാണ് മാതാവ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.  

Tags:    
News Summary - The young man drowned while bathing in the Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.