Posted On
date_range Updated On
date_range ടാങ്കര്‍ ഡ്രൈവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു
തൃപ്പൂണിത്തുറ: ടാങ്കര്‍ ലോറി ഡ്രൈവര്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു. അമ്പലമുകളില്‍ നിന്ന് ഇന്ധന ടാങ്കര്‍ ലോറിയില്‍ എണ്ണ നിറക്കാനെത്തിയ ആലത്തൂര്‍ തെന്നിനാപുരം വഴുക്കത്തോട് വീട്ടില്‍ രവീന്ദ്രന്‍റെ മകന്‍ വിപിന്‍ദാസ് (32) ആണ് മരിച്ചത്.
ടാങ്കര്‍ ഡ്രൈവര്‍മാര്‍ താമസിക്കുന്ന ചിത്രപുഴയിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വരാന്തയില്‍ നിന്ന് ആണ് വീണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 നായിരുന്നു സംഭവം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.