ഇ​മ്മാ​നു​വ​ൽ

വി​ദ്യാ​ർ​ഥി കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു

മ​ര​ട്: കൂ​ട്ടു​കാ​ര​നു​മാ​യി കു​ളി​ക്കാ​ന്‍ പോ​യ വി​ദ്യാ​ർ​ഥി കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. മ​ര​ട് ജ​യ​ന്തി റോ​ഡ് പു​ത്ത​ന്‍പു​ര​ക്ക​ല്‍ ആ​ൻ​റ​ണി-​സി​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഇ​മ്മാ​നു​വ​ലാ​ണ്​ (13) എ​രൂ​രി​ലെ കോ​ട​ക്കു​ള​ത്തി​ൽ (ആ​ന​ക്ക​ളം) മു​ങ്ങി​മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. എ​രൂ​ര്‍ സെൻറ്​ ജോ​ര്‍ജ് സ്‌​കൂ​ൾ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

രാ​വി​ലെ 10 ഓ​ടെ മ​ര​ടി​ലെ വീ​ട്ടി​ല്‍നി​ന്ന്​ സൈ​ക്കി​ളു​മാ​യി കൂ​ട്ടു​കാ​ര​നെ കാ​ണാ​ന്‍ പോ​യ​താ​ണെ​ന്ന്​ വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. എ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്‌​കൂ​ളി​ലെ സ​ഹ​പാ​ഠി​യു​മാ​യാ​ണ്​​ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍, കൂ​ട്ടു​കാ​ര​ന്‍ മെ​ല്‍ബി​ന്‍ കു​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. കു​ള​ത്തി​ലി​റ​ങ്ങി​യ ഇ​മ്മാ​നു​വ​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട്​ കൂ​ട്ടു​കാ​ര​ന്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ കു​ട്ടി​യെ എ​ടു​ത്ത്​ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍ച്ച​റി​യി​ല്‍. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ശേ​ഷം ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ന് ​സം​സ്​​കാ​രം ന​ട​ത്തും. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്​​റ്റ​ര്‍ മെ​ര്‍ലി​ന്‍, മെ​റി​ന്‍.

Tags:    
News Summary - student drowned in the pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.