മുഹമ്മദ് നാസിം
Posted On
date_range Updated On
date_range ഫുട്ബാൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
മൂവാറ്റുപുഴ: ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമറ്റം തൈക്കൂടി റോഡിൽ പുന്നമറ്റത്ത് പുത്തൻപുര അലിക്കുഞ്ഞിന്റ മകൻ മുഹമ്മദ് നാസിമാണ് (21) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് പെരുമറ്റം വി.എസ് സ്കൂൾ ഗ്രൗണ്ടിൽ പന്തുകളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
കോതമംഗലം എം.എ കോളജ് ഡിഗ്രി വിദ്യാർഥിയാണ്. മാതാവ്: ഷീബ. സഹോദരങ്ങൾ. നാസിം, ഹുസൈൻ. ഖബറടക്കം തിങ്കളാഴ്ച 12ന് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.