Posted On
date_range Updated On
date_range ബസിനടിയിൽപെട്ട് എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പിറവം: സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആരക്കുന്നം ടോക് - എച്ച് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർഥിനി എ. അഞ്ജലിയാണ് (19) മരിച്ചത്.
തിരുവാങ്കുളം അനു വിഹാറിൽ അനിൽകുമാറിെൻറ മകളാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുളിക്കമാലിയിലായിരുന്നു അപകടം. പിറവത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കിങ്സ് എന്ന സ്വകാര്യബസിനടിയിലാണ് പെട്ടത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.