Posted On
date_range Updated On
date_range സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ ഗോപാലകൃഷ്ണൻ അന്തരിച്ചു
സഹോദരൻ അയ്യപ്പന്റെയും പാർവ്വതി അയ്യപ്പന്റെയും പുത്രി അയിഷ ഗോപാലകൃഷ്ണൻ (88) അന്തരിച്ചു. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എറണാകുളത്ത് ഭർത്തൃഗൃഹമായ ചിങ്ങനേഴത്തായിരുന്നു താമസം.
മാതാപിതാക്കാൾ ആരംഭിച്ച ആലുവ തോട്ടുംമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. നിലവിൽ ശ്രീനാരായണ സേവികാ സമാജത്തിന്റെ പ്രസിസന്റ് ആണ്. ചരിത്രത്തിൽ ബിരുദധാരിയായിരുന്ന ഇവർ 'സഹോദരൻ' പത്രത്തിൽ ആദ്യ കാലത്ത് ലേഖനങ്ങളും പരിഭാഷകളും എഴുതിയിരുന്നു. 'എബ്രഹാം ലിങ്കന്റെ ജീവചരിത്രമെ'ന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച ഡോ.കെ ഗോപാലകൃഷ്ണനാണ് ഭർത്താവ്. മകൻ ഡോ.ബാലകൃഷ്ണൻ. മരുമകൾ ഉഷ (അന്തരിച്ച ഡോ. മുകുന്ദന്റെ മകൾ). ജ്യേഷ്ഠ സഹോദരൻ ഡോ. സുഗതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.