വയനാട്ടിൽ വർക്കൗട്ടിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് 20 കാരൻ മരിച്ചു

കൽപറ്റ:  ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്.കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ​കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. സൽമാന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. 

അമ്പലവയലിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അഷ്റഫിന്റെ മകനാണ്.ഇദ്ദേഹത്തിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ.

Tags:    
News Summary - 20 year old dies after collapsing at gym

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.