മാനന്തവാടി: കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. മേപ്പാടി റിപ്പൺ വാളത്തൂർ കണ്ണാടി കുഴിയിൽ ഉണ്ണികൃഷ്ണെൻറ മകൾ അശ്വതി (24) ആണ് മരിച്ചത്. മാനന്തവാടി ജില്ല ടി.ബി. സെൻററിലെ ലാബ് ടെക്നീഷ്യനാണ്. വർക്കിങ് അറേജ്മെൻറിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മാനന്തവാടി മെഡിക്കൽ കോളജിലെ കോവിഡ് സെൻററിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗിയായ ഇവരുടെ ആരോഗ്യനില തിങ്കളാഴ്ച വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. വഴിമധ്യേയാണ് മരിച്ചത്. മാതാവ്: ബിന്ദു (ചെമ്മണൂർ ജ്വല്ലറി, കൽപറ്റ) സഹോദരൻ: അമൽ കൃഷ്ണ (എൻജിനീയർ കണ്ണൂർ). അശ്വതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.