സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പല്ലൻ’ മത്സ്യത്തി​െൻറ കഥ

വിചിത്രമായതെന്തിനും വിലയുള്ള ഇടമാണ്​ സമൂഹമാധ്യമങ്ങൾ. ചിത്രങ്ങളാക​െട്ട വീഡിയോകളാക​െട്ട സംഭവങ്ങളാക​െട്ട വ്യത്യസ്​ഥമാണൊ, ശ്രദ്ധപിടിച്ചുപറ്റും. കുറച്ചുദിവസങ്ങൾക്കുമുമ്പ്​ ഇത്തരത്തിൽ ​ൈവറലായ ചിത്രമായിരുന്നു പല്ലൻ മത്സ്യത്തി​േൻറത്​. മനുഷ്യ​​െൻറ ചുണ്ടിനും പല്ലിനും സമാനമായ രൂപമുള്ള മത്സ്യമായിരുന്നു ചിത്രത്തിൽ.

മലേഷ്യയിലാണ്​ മത്സ്യം പിടിയിലായത്​. ഇവയുടെ രണ്ട്​ ചിത്രങ്ങളാണ്​ ട്വിറ്ററിൽ പ്രചരിച്ചത്​. ചിത്രം വ്യാജമാണെന്ന സംശയം ചിലർ പ്രകടിപ്പിച്ചിരുന്നെങ്കിലും അങ്ങിനെയ​െല്ലന്നാണ്​ മേഖലയിലെ വിദഗ്​ധർ പറയുന്നത്​. മത്സ്യത്തി​​െൻറ പേര്​ ട്രിഗർ ഫിഷെന്നാണ്​. മലേഷ്യയിൽ വ്യാപകമായി കാണുന്ന ഇവ പ്രാദേശിക ഭാഷയിൽ ‘അയാം ലൗത്​’ എന്നാണ്​ അറിയപ്പെടുന്നത്​.

ബലിസ്​റ്റഡ ഫാമിലിയിൽപെടുന്ന ട്രിഗർ ഫിഷ്​ ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും കാണപ്പെടുന്നുണ്ട്​. തങ്ങളുടെ അക്രമ സ്വഭാവത്തിന്​ പേരുകേട്ടവയാണ് ഇവ​. സീ ഡൈവർമാരുടെ പേടിസ്വപ്​നവുമാണ്​ ട്രിഗർ ഫിഷ്​. ഡൈവിങ്ങ്​ സ്യൂട്ടുകളെ കേടുവരുത്താൻ പോന്നതാണ്​ ഇവയുടെ കൂർത്ത പല്ലുകൾ ഉയോഗിച്ചുള്ള ആക്രമണങ്ങൾ.

ബലവത്തായ പല്ലും ചുണ്ടും കൊണ്ട്​ സീ അർച്ചിനുകളോടും ഞണ്ടുകളോടും ദീർഘനേരം പോരാടി നിൽക്കാറുണ്ട്​. ട്രിഗർ ഫിഷുകൾ പരിണാമത്തി​​െൻറ വ്യക്​തമായ തെളിവാണെന്നും ചിലർ പറയുന്നു. 

Tags:    
News Summary - Sea Creature With Human-Like Features Baffles Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.