ആലപ്പുഴ: നാടൻപാട്ടിൽ ഏഴാം തവണയും സർക്കാർ സ്കൂളിന് വിജയഗാഥ. എച്ച്.എസ് വിഭാഗം മത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് എച്ച്.എസ് സ്കൂളാണ് ആധിപത്യം നിലനിർത്തിയത്. ദേവിക സുരേഷ്, വൈഷ്ണവി അനിൽ, ദേവനന്ദന, ആൻ മരിയ ജോസ്, അശ്വനി, അമ്മു, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഇത്തവണ വിജയംനേടിയത്.
ആലപ്പുഴയിലെ തനത് പാട്ടും പടവെട്ടുമായിരുന്നു പ്രതിപാദ്യവിഷയം. ചന്തിരൂർ മായ നാടൻകലാസമിതി മണിക്കുട്ടനാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.