കൊയിലാണ്ടി: ജോലിക്കിടെ തെങ്ങ് മുറിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വളൻറിയറായ മേലൂർ എടക്കാട്ടുപറമ്പത്ത് ബാലനാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ കച്ചേരിപ്പാറക്ക് സമീപത്തെ വീട്ടിലാണ് അപകടം.മുറിക്കാനായി കയറിയപ്പോൾ തെങ്ങ് പൊട്ടിവീഴുകയായിരുന്നു. ഒരുവർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് വളൻറിയറായി പ്രവർത്തിക്കുന്നു. ഫയർഫോഴ്സ് ഡി.ജി.പിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്. പരേതരായ ചെറിയേക്കൻ-മാത ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി (ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുൻ അംഗം). മക്കൾ: അഞ്ജന, അഖിൽ. മരുമകൻ: രജീഷ് (ദുബൈ). സഹോദരങ്ങൾ: രാഘവൻ, ദാമോദരൻ, സരസ, ശങ്കരൻ, നാരായണൻ, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ശ്രീധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.