ഷെഹ് ലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ. സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ക്ലാ​സ്​ മു​റി​യി​ൽ നി​ന്ന്​ പാ​മ്പു​ക​ട ി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ വീ​ഴ്​​ച​ക്ക്​ കൈ​കൂ​പ്പി മാ​പ്പ് അ​പേ​ ക്ഷി​ച്ച് മ​ന്ത്രി​മാ​ർ. ബു​ധ​നാ​ഴ്​​ച മ​രി​ച്ച ഷ​ഹ​ല ഷെ​റി​​​​​​െൻറ പു​ത്ത​ൻ​കു​ന്നി​ലെ വീ​ട്ടി​ൽ ശ​നി​യാ ​ഴ്​​ച രാ​വി​ലെ 8.05നാ​ണ്​ മ​ന്ത്രി​മാ​രാ​യ പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്, വി.​എ​സ്. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ എ​ ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളാ​യ അ​ഡ്വ. അ​ബ്​​ദു​ൽ അ​സീ​സ്, അ​ഡ്വ. സ​ജ്‌​ന എ​ന്നി​വ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ള െ​യും ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി​മാ​ർ കൈ​കൂ​പ്പി മാ​പ്പു​ ചോ​ദി​ച്ചു. വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.

സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കും. വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും ക്ലാ​സ് മു​റി​ക​ളും ശു​ചി​മു​റി​ക​ളും പ​രി​ശോ​ധി​ച്ച്​ പോ​രാ​യ്​​മ​ക​ൾ പ​രി​ഹ​രി​ക്കും.

സ​മ​ഗ്ര പാ​ക്കേ​ജ് ത​യാ​റാ​ക്കി ഫ​ണ്ട് അ​നു​വ​ദി​ക്കും. സ​ർ​വ​ജ​ന സ്‌​കൂ​ളി​ന് കി​ഫ്ബി മു​ഖേ​ന ഒ​രു കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്്. ക്ലാ​സ് മു​റി​ക​ളി​ലെ അ​പാ​ക​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ര​ണ്ടു കോ​ടി കൂ​ടി സ്‌​കൂ​ളി​ന് ന​ൽ​കും. ഇ​തി​ന്​ ന​ഗ​ര​സ​ഭ ഉ​ട​ൻ എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ൽ​ക​ണം. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷി​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലും സ്‌​കൂ​ളി​ലു​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​റും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫും ഷ​ഹ​ല​യു​ടെ വീ​ടും സ്​​കൂ​ളും സം​ഭ​വ​ങ്ങ​ൾ പു​റം​ലോ​ക​ത്തോ​ടു വി​ളി​ച്ചു​പ​റ​ഞ്ഞ സ​ഹ​പാ​ഠി നി​ദ ഫാ​ത്തി​മ​യെ​യും സ​ന്ദ​ർ​ശി​ച്ചു.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി എ.​എ​സ്.​പി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സ്‌​കൂ​ളി​ലും വീ​ട്ടി​ലു​മെ​ത്തി തെ​ളി​വെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ​യും സ്‌​കൂ​ളി​നു​മു​ന്നി​ൽ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. കല്‍പറ്റയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ സ്കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിമാര്‍ക്കുനേരെ കരിങ്കൊടി ഉയര്‍ത്തി.

കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നും പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫ് പ്രവര്‍ത്തകരാണ് ആദ്യം മന്ത്രിമാര്‍ക്കു നേരെ കരിങ്കൊടികാട്ടിയത്. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മന്ത്രിമാരെ കരിങ്കൊടി കാണിച്ചു. ഷെഹ്‌ല ഷെറിന്‍റ സഹപാഠികള്‍ സ്കൂള്‍ കവാടത്തിന് മുന്നില്‍ ഇന്നും പ്രതിഷേധിച്ചു.

Tags:    
News Summary - kerala education minister apologized the death of shahla sherin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.