തൊടുപുഴ: കാര്‍ഷികമേളയോടനുബന്ധിച്ച് നടന്ന കാര്‍ഷിക സ്പോര്‍ട്സ് ആവേശമായി. തേങ്ങ ചുരണ്ടല്‍, കപ്പ അരിയല്‍, തെങ്ങുകയറ്റം, യന്ത്രംഉപയോഗിച്ച് തെങ്ങുകയറ്റം, ചുമടെടുപ്പ്, റബര്‍ ടാപ്പിങ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. തെക്കുംഭാഗം കല്ലാനിക്കല്‍ പള്ളിക്ക് സമീപം നടന്ന മത്സരം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ : യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ : തെങ്ങുകയറ്റം യന്ത്രം ഉപയോഗിച്ച്-എഡിസണ്‍ കുര്യന്‍ മേക്കല്‍, സുകുമാരന്‍ മലയിഞ്ചി, ഷാജു ജോസഫ് തെക്കേല്‍. തെങ്ങുകയറ്റം (തളപ്പ്)-കുര്യന്‍ വര്‍ക്കി ചെങ്ങാലിക്കാവില്‍, ബിജു മത്തായി മാടപ്പിള്ളില്‍, ഷാജു ഫിലിപ്പോസ്. ടാപ്പിങ്- സാജു ജോസഫ്, തെക്കേല്‍, എം.ജെ. ജോസഫ് മഠത്തിന്‍ചിറ, പി.സി. സ്റ്റീഫന്‍ പ്ളാക്കൂട്ടം. കപ്പ അരിയല്‍-ഷാജി ഫിലിപ് എടപ്പാറക്കല്‍, പി.സി. സ്റ്റീഫന്‍ പ്ളാക്കൂട്ടം, വിന്‍സെന്‍റ് ജോര്‍ജ് വട്ടക്കുന്നേല്‍. ചുമടെടുപ്പ്-പോള്‍ അഗസ്റ്റിന്‍ തെക്കേപ്പുരക്കല്‍, എബിന്‍ ബാബു കല്ലിങ്കല്‍, വിന്‍സെന്‍റ് ജോര്‍ജ് വട്ടക്കുന്നേല്‍. തേങ്ങാ ചുരണ്ടല്‍-ഷാജി ഫിലിപ്, ജോണ്‍സണ്‍ വാകത്താനം, സുകുമാരന്‍.യോഗത്തില്‍ തെക്കുംഭാഗം സഹകരണബാങ്ക് പ്രസിഡന്‍റ് ടോമി കാവാലം, പഞ്ചായത്ത് വൈസ് പ്രസഡന്‍റ് ഷാജി ഇല്ലിക്കല്‍, ബ്ളോക് പഞ്ചായത്ത് അംഗം സുനി സാബു, ജയകൃഷ്ണന്‍ പുതിയേടത്ത്, എ.കെ. സുഭാഷ് കുമാര്‍, ബേബി കാവാലം, ദീപ സന്തോഷ്, ഗീത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജസീല ലത്തീഫ് അധ്യക്ഷത വഹിച്ചു. സമ്മാനവിതരണം ഫാ. പോള്‍ തട്ടുപറമ്പില്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.