പന്തീരാങ്കാവ്: മാമ്പുഴ സര്‍വേയില്‍ കൈയേറ്റ ഭൂമിയായി കണ്ടത്തെിയ സ്ഥലം ഉടനടി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. രണ്ടുവര്‍ഷം ചെലവഴിച്ച് നടത്തിയ സര്‍വേ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. പി.ടി.എ റഹീം, പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍, സി.ഡബ്ള്യു.ആര്‍.ഡി.എം തുടങ്ങിയവരുള്‍പ്പെട്ട യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തത്. കൈയേറ്റ ഭൂമി ഏറ്റെടുത്ത് പഞ്ചായത്തുകളുടെ അധീനതയിലാക്കിയാല്‍ ടൂറിസം പ്രോജക്ടുകള്‍ തുടങ്ങാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. പുഴ മലിനമാക്കുന്ന അനധികൃത എം-സാന്‍ഡ് യൂനിറ്റുകള്‍ക്കെതിരെ ഗ്രാമപഞ്ചായത്തുകള്‍ നടപടി കര്‍ഷനമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എം-സാന്‍ഡ് യൂനിറ്റുകള്‍ പുഴ മലിനമാക്കുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ ജലവിഭവ വികസന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ജമുന, തഹസില്‍ദാര്‍ റോഷ്നി നാരായണന്‍, ടൂറിസം സെക്രട്ടറി പി.ജി. രാജീവന്‍, സി.ഡബ്ള്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. മാധവന്‍ കോമത്ത്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സലീം, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടഞ്ചേരി, സെക്രട്ടറി എ.കെ. വിശ്വനാഥന്‍, പി. കോയ, കെ.പി. ആനന്ദന്‍, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പി.എം. ഹരിദാസന്‍, കെ.പി. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.