മെൽബൺ: ഓസീസ് ഫീൽഡ൪മാ൪ ‘ഓമനിച്ച് വഷളാക്കിയ ചെറുക്കൻ’ എന്നുവിളിച്ചത് തനിക്ക് മികച്ച പ്രകടനം നടത്താൻ പ്രചോദനമായെന്ന് ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്ലി. ഞായറാഴ്ച ക്രീസിലുള്ള സമയത്ത് ഈ വിളി തുട൪ന്നെന്നും അത് തൻെറ വാശി കൂട്ടിയെന്നും കോഹ്ലി മത്സരശേഷം പറഞ്ഞു. നിങ്ങളെന്നെ വെറുക്കുന്നത് എനിക്കിഷ്ടമാണെന്നായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻെറ മറുപടി. ഓസീസ് താരങ്ങളുടെ ഇത്തരം വ൪ത്തമാനങ്ങൾ തനിക്ക് പ്രശ്നമല്ളെന്ന് മാത്രമല്ല, അത് ആവേശം കൂട്ടുകയും ചെയ്യും.
റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടെ ആസ്ട്രേലിയൻ പേസ൪ മിച്ചൽ ജോൺസൺ കോഹ്ലിയെ പന്തുകൊണ്ട് എറിഞ്ഞത് വഴക്കിലത്തെിച്ചിരുന്നു. ബാറ്റിങ് അറിയാത്തതുകൊണ്ടാണ് ബ്രിസ്ബേനിൽ ജോൺസൺ സമ്മ൪ദമില്ലാതെ ബാറ്റ് ചെയ്തതെന്ന് കോഹ്ലി പറഞ്ഞു. എന്നാൽ, മൂന്നാം ടെസ്റ്റിൻെറ മൂന്നാം ദിനം ഓവറിൽ 4.7 ശരാശരി റൺസ് വിട്ടുകൊടുത്തിട്ടും ജോൺസന് ഏറെയൊന്നും നേടാനായില്ളെന്നും ഇന്ത്യൻ ഉപനായകൻ ചൂണ്ടിക്കാട്ടി.
പരമ്പരയിൽ 2-0ത്തിന് മുന്നിട്ടുനിൽക്കുമ്പോൾ ആസ്ട്രേലിയൻ താരങ്ങൾക്ക് വാക്കുകൾകൊണ്ട് കളിക്കാൻ അവകാശമുണ്ടെന്നാണ് കരുതുന്നത്. ഓസീസ് ടീമിലെ കുറച്ച് താരങ്ങളെ ബഹുമാനമാണെന്നും താൻ എല്ലാവരുടെയും ബഹുമാനം നേടാനല്ല, കളിക്കാനാണ് വന്നതെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. താൻ പുറത്തായില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് മുൻതൂക്കം നേടാമായിരുന്നു. മുഹമ്മദ് ഷമിയും ഉമേഷ് യാദവും വമ്പൻ ഷോട്ടുകൾ കളിക്കാൻ പ്രാപ്തരാണെന്നും 500ൽ കൂടുതൽ റൺസ് നേടുകയും എതിരാളികളുടെ മൂന്ന് വിക്കറ്റുകൾ എളുപ്പം വീഴ്ത്തുകയും ചെയ്താൽ മത്സരം ആസ്വാദ്യകരമാകുമെന്നും കോഹ്ലി പറഞ്ഞു.
വിദേശമണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് കോഹ്ലി. ഒന്നാം ടെസ്റ്റിൽ രണ്ടിന്നിങ്സിലും സെഞ്ച്വറിയുമായി ഇന്ത്യയെ നയിച്ച കോഹ്ലി ഞായറാഴ്ച മറ്റൊരു സെഞ്ച്വറികൂടി കണ്ടത്തെിയാണ് സുനിൽ ഗവാസ്ക൪ക്ക് അരികിലത്തെിയത്. വിദേശ പര്യടനത്തിൽ ഒരു പരമ്പരയിൽ ഗവാസ്ക൪ രണ്ടുവട്ടം നാല് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ആസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് കൂടി ബാക്കിനിൽക്കേ ഇന്ത്യൻ ഉപനായകന് ഗവാസ്കറുടെ നേട്ടത്തിനൊപ്പമത്തൊൻ അവസരമുണ്ട്. അജിൻക്യ രഹാനെക്കൊപ്പം നാലാം വിക്കറ്റിൽ 262 വിലപ്പെട്ട റൺസ് കൂട്ടിച്ചേ൪ത്ത കോഹ്ലി ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതിൽ നാലും കംഗാരുക്കൾക്കെതിരെയാണ്. 36 ടെസ്റ്റിനിടെയാണ് ഈ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.