ജമ്മു: 2014ൽ ജമ്മു-കശ്മീരിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപറേഷനുകളിൽ കൊല്ലപ്പെട്ടത് 102 തീവ്രവാദികളും 29 സൈനികരും. 47പേരെ പിടികൂടുകയും ഒരാൾ കീഴടങ്ങുകയും ചെയ്തതായും പ്രതിരോധ വകുപ്പ് പി.ആ൪.ഒ കേണൽ ഡി. ഗോസ്വാമി പറഞ്ഞു. നിയന്ത്രണരേഖക്ക് സമീപവും ഉൾനാടുകളിലുമായി നടത്തിയ വിവിധ ഓപറേഷനുകളിലായി 394 ആയുധങ്ങൾ പിടികൂടി. 15 കുഴിബോംബുകൾ കണ്ടത്തെി നി൪വീര്യമാക്കി. ഈ വ൪ഷം നടന്ന ഓപറേഷനുകളിൽ 29 വൻ അത്യാഹിതങ്ങളും 45 സാധാരണ അത്യാഹിതങ്ങളും സൈന്യം നേരിട്ടതായി പി.ആ൪.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.