തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് മുഖേന ആദിവാസി കുടുംബശ്രീ വനിതകള്‍ക്ക് നല്‍കിയ കോഴികള്‍ കൂട്ടത്തോടെ ചാവുന്നു. 17 വാര്‍ഡുകളിലായി 600ഓളം കുടുംബങ്ങള്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്. മൊത്തം 4000ത്തോളം കോഴികളെ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ഒരുകുടുംബത്തിന് ഏഴ് കോഴികളാണുള്ളത്. മൂന്നുമാസം പ്രായമുള്ള ഗിരിരാജ ഇനമാണിവ. ഇതില്‍ ആയിരത്തോളം കോഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തു. ബാക്കിയുള്ളവ രോഗംബാധിച്ച് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയാണ് വിതരണം നടത്തിയത്. ചില ആദിവാസികള്‍ക്ക് ചത്തവയെ നല്‍കി കബളിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് ചോദ്യംചെയ്ത ആളുകളെ കോഴികളെ കൊണ്ടുവന്ന വാഹനത്തിലെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. ഒരു കുടുംബശ്രീ അംഗം 235 രൂപയാണ് ഏഴ് കോഴികള്‍ക്കായി ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ടത്. പഞ്ചായത്ത് തങ്ങളുടെ വിഹിതമായി 400 രൂപയും ചേര്‍ത്തു. ഇങ്ങനെ മൊത്തം 635 രൂപയാണ് സര്‍ക്കാര്‍ ഏജന്‍സിയില്‍ ഏഴ് കോഴികള്‍ക്കായി അടച്ചത്. പദ്ധതിയില്‍ ക്രമക്കേട് നടന്നെന്നും ആരോപണമുണ്ട്. കോഴികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ വെട്ടിലായി. രോഗംബാധിച്ച കോഴികളെയാണ് വിതരണം ചെയ്തതെന്ന് വ്യാപക പരാതിയുണ്ട്. ഇങ്ങനെ ജില്ലയിലെ എല്ലാ ആദിവാസി കുടുംബശ്രീ യൂനിറ്റിനും കോഴികളെവിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ കോഴികള്‍ ചത്തിരുന്നു. എല്ലാ വര്‍ഷവും ആദിവസികളുടെ പേരില്‍ കോഴി ഫാമുകള്‍ക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നപരിപാടിയാണ് അധികൃതര്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.