കണ്ണൂര്‍: കൊയിലി ആശുപത്രിയില്‍ ഐ.പി പ്രവേശവും ഒ.പി പരിശോധനയും നിര്‍ത്തിവെക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കാന്‍ ധാരണ. ആശുപത്രി അധികൃതര്‍, സമരസമിതി ഭാരവാഹികള്‍, പള്ളിക്കുന്ന് പഞ്ചായത്ത് അധികൃതര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലക്ടര്‍ പി. ബാലകിരണ്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിനുവേണ്ടി നിര്‍മിച്ച കെട്ടിടം ആശുപത്രിയാക്കിയത് അടച്ചു പൂട്ടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അതിനിടെ ഒരാഴ്ചക്കകം ഐ.പിയും ഒ.പിയും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കുന്ന് പഞ്ചായത്ത് ബുധനാഴ്ച ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. ഉച്ചക്ക് ശേഷമാണ് കലക്ടര്‍ ചര്‍ച്ച നടത്തിയത്. രണ്ടാഴ്ചക്കകം മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ സമയം അനുവദിച്ചത്. അതിനകം ഉറപ്പ് പാലിച്ചില്ളെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. ആശുപത്രിയിലെ മാലിന്യ പ്രശ്നം വിവാദമായതോടെ പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയും ജില്ലാ കലക്ടര്‍ പി.ബാലകിരണും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രശ്നത്തിന്‍െറ ഗൗരവം തിരിച്ചറിഞ്ഞ കലക്ടര്‍ ഡി.എം.ഒയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡി.എം.ഒയും ബോര്‍ഡും കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നേതൃതവത്തില്‍ ചര്‍ച്ച നടത്തിയത്. പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.വിദ്യ, സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ മൃദുല, ഡി.എം.ഒ ഡോ. കെ.ജെ. റീന, വില്ളേജ് ഓഫിസര്‍ ഷൈന്‍, കൊയിലി ആശുപത്രി മലിനീകരണ വിരുദ്ധസമര സമിതി പ്രസിഡന്‍റ് ഒ. കരുണന്‍, സെക്രട്ടറി വിനോദ് മുണ്ട്യത്ത്, ജയരാജ്, ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് വേണു, കൊയിലി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രമോദ്, അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഖിലേഷ്, പി.ആര്‍.ഒ വിജയരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.