താനാളൂര്‍: അധികൃതരുടെ അനാസ്ഥ കാരണം കായികതാരത്തിന് സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി. താനൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ട താനാളൂര്‍ പഞ്ചായത്തിലെ കരുവന്‍തൊടി അബ്ദുല്‍ റസാഖിനാണ് അവസരം നഷ്ടമായത്. വണ്ടൂരില്‍ നടന്ന ജില്ലാതല കേരളോത്സവം കായിക മത്സരത്തില്‍ റസാഖിനായിരുന്നു ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം. ഹൈജംപില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത് നടക്കുമെന്നും വിവരം ഫോണില്‍ വിളിച്ചറിയിക്കാമെന്നും റസാഖിനോട് വണ്ടൂരില്‍ നിന്ന് പറഞ്ഞിരുന്നു. അതുപ്രകാരം അര്‍ഹതാഫോറം പൂരിപ്പിച്ച് നല്‍കി. സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ ഹില്‍ടോപ് അക്കാദമിയില്‍ കോച്ച് അജയിന്‍െറ കീഴില്‍ പരിശീലനം തുടരുകയായിരുന്നു റസാഖ്. ഇതിനിടയിലാണ് വെള്ളിടിപോലെ സംസ്ഥാന മത്സരം കഴിഞ്ഞതായി സുഹൃത്തുവഴി അറിയുന്നത്. നിജസ്ഥിതി അറിയാന്‍ റസാഖ് താനൂര്‍ ബ്ളോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ബന്ധപ്പെടാന്‍ ഇവിടെനിന്ന് നിര്‍ദേശം ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ളെന്ന് റസാഖ് പറയുന്നു. ജില്ലാ പഞ്ചായത്തധികൃതരുടെ അശ്രദ്ധയാണ് തനിക്ക് അവസരം നഷ്ടമായതിന് കാരണമെന്ന് റസാഖ് പറയുന്നു. അതേസമയം, പത്രം വഴി സംസ്ഥാന തല മത്സരവിവരം അറിയിച്ചിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, പത്രത്തില്‍ വന്ന വിവരം തന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്നാണ് റസാഖ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.