തോട്ടശ്ശേരിയറയില്‍ തീപിടിത്തം: രക്ഷകരായി എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍

വേങ്ങര: തോട്ടശ്ശേരിയറയിലെ സ്വകാര്യ കെട്ടിടത്തില്‍ തീപിടിത്തം. എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ അവസരോജിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കെട്ടിടത്തിന് സമീപം കൂട്ടിയിട്ട മാലിന്യത്തില്‍നിന്നാണ് തീ പടര്‍ന്നത്. ഇതുകണ്ട വാഹന യാത്രികര്‍ സമീപത്തെ സ്വകാര്യ ടി.ടി.സി കോളജില്‍ എന്‍.എസ്.എസ് ക്യാമ്പിനത്തെിയ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാര്‍ഥികളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ എല്‍.പി സ്കൂളിലുണ്ടായിരുന്ന വളന്‍റിയര്‍മാരുമത്തെി ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ തീ അണക്കുകയായിരുന്നു. അപ്പോഴേക്കും പോസ്റ്റോഫിസടക്കം പ്രവര്‍ത്തിക്കുന്ന ഓടിട്ട ഇരുനില കെട്ടിടത്തിന്‍െറ മേല്‍ക്കൂര കത്തിനശിച്ചിരുന്നു. മലപ്പുറത്തുനിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. വേങ്ങര, തേഞ്ഞിപ്പലം, കരിപ്പുര്‍, തിരൂരങ്ങാടി പൊലീസും സ്ഥലത്തത്തെി. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.