പുതുവര്‍ഷം: ഫോര്‍ട്ട്കൊച്ചിയിലേക്ക് കഞ്ചാവ് ഒഴുകുന്നു

മട്ടാഞ്ചേരി: ആഘോഷങ്ങള്‍ക്ക് ലഹരിപകരാന്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ പ്രവഹിക്കുന്നു. കൊച്ചി ബിനാലെ, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കത്തെുന്നവരെ ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് ലഹരിവസ്തുക്കളുടെ വരവ് ഏറിയിരിക്കുന്നത്. ബുധനാഴ്ച തേനിയില്‍നിന്ന് രണ്ടുകിലോ കഞ്ചാവുമായത്തെിയ നാല് യുവാക്കളെയാണ് മട്ടാഞ്ചേരി പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ബിനാലെ നടക്കുന്നതിനാല്‍ ഇവിടെ വിറ്റഴിക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് മുമ്പാകെയാണ് പൊലീസിന് മൊഴി നല്‍കിയത്. ബിനാലെക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ഉയരുമ്പോള്‍ കഞ്ചാവ് ബിനാലെക്ക് വേണ്ടി എത്തിച്ചതെന്ന മൊഴി പ്രതികള്‍ പറഞ്ഞത് പ്രതിഷേധം ആളിപ്പടര്‍ത്തുന്ന അവസ്ഥയായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.