കൊച്ചി: ‘ഭാരതീയം’ സാംസ്കാരികോത്സവത്തിന്‍െറ ആറാം ദിനം സംഗീതത്തിന്‍െറ മേഘമല്‍ഹാര്‍ തീര്‍ത്ത് പണ്ഡിറ്റ് രമേശ് നാരായണന്‍െറ ഗസല്‍സന്ധ്യ. സംഗീതത്തിന്‍െറ കുളിര്‍മഴ കോരിയിട്ട രണ്ടരമണിക്കൂര്‍ കടന്നുപോയത് സംഗീതപ്രേമികള്‍ അറിഞ്ഞതേയില്ല. ക്രിസ്മസ് സായാഹ്നം കൊച്ചിയിലെ സംഗീതപ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി. ‘ഘര്‍ഷോമി’ലെ പറയാന്‍ മറന്ന പരിഭവങ്ങള്‍..., ‘ആദാമിന്‍െറ മകന്‍ അബു’വിലെ മക്ക മദീനത്ത..., ആകാശം മഴയുടെ തന്തികള്‍ മീട്ടി..., മലരേ മൗനമാ..., തട്ടം പിടച്ചു വലിക്കല്ളേ മൈലാഞ്ചിച്ചെടിയേ... തുടങ്ങി ആത്മാവിലേക്ക് ഒഴുകിയിറങ്ങിയ ഒരുപിടി ഗാനങ്ങളുമായി സദസ്സിനെ സംഘം കൈയിലെടുത്തു. ഭാരതീയം എന്ന പേരു സൂചിപ്പിക്കുംപോലെ കശ്മീര്‍ മുതല്‍ കേരളം വരെയുള്ള നാടുകളില്‍നിന്നുള്ള കലാകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ആലാപനത്തില്‍ മക്കളായ മധുശ്രീയും മധുവന്തിയും രമേശ് നാരായണന് പിന്തുണയേകി. തബലയില്‍ സുബോ ജ്യോതി ഗുവയുടെ മാന്ത്രികസ്പര്‍ശം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. സിത്താറില്‍ രവി ചെറിയും കീബോര്‍ഡില്‍ പ്രകാശ് ഉള്ളേരിയയും വിസ്മയപ്രകടനം കാഴ്ചവെച്ചു. ഹാര്‍മോണിയം മീട്ടിയ വിജയ് സുര്‍സെനും പെര്‍ക്കഷനില്‍ സുനിലും പുതിയ സംഗീതാനുഭവമാണ് കൊച്ചിയില്‍ പകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.