ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

നെട്ടൂര്‍: ലേക്ഷോര്‍ ആശുപത്രി അധികൃതര്‍ ചികിത്സാരംഗത്ത് അനാസ്ഥയും നിരുത്തരവാദ സമീപനവും തുടരുന്നെന്ന് ആരോപിച്ച് റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും കൂട്ടായ്മയായ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നെട്ടൂര്‍ ഹൈവേ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ മാധ്യമപ്രവര്‍ത്തകന്‍ അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാഫിയകള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ആതുരാലയങ്ങള്‍ കശാപ്പുശാലകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലാഭം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഒന്നാണ് ലേക്ഷോര്‍. ലേക്ഷോര്‍ ആശുപത്രിയില്‍ കൊടുക്കുന്ന പണത്തിന്‍െറ എട്ടില്‍ ഒരു ഭാഗമുണ്ടെങ്കില്‍ മറ്റ് ആശുപത്രികളില്‍നിന്ന് മികച്ച ചികിത്സ ലഭിക്കും. നന്മയും കാരുണ്യവും പ്രതീക്ഷിച്ച് ഇതുപോലുള്ള ആശുപത്രികളിലേക്ക് ചികിത്സ തേടി ആരും പോകേണ്ടതില്ളെന്നും ജയശങ്കര്‍ പറഞ്ഞു. പ്രതികരണവേദി ചെയര്‍മാന്‍ അഡ്വ. ടി.ബി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.ബി. മഹേശന്‍, രക്ഷാധികാരി എം.എം. അഷ്റഫ്, പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്‍റ് അലിയാര്‍, കെ.ജെ.യു യൂനിറ്റ് കണ്‍വീനര്‍ എം.കെ. സുരേഷ് കുമാര്‍, മുസ്ലിം ലീഗ് പ്രതിനിധി മന്‍സൂര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി സജീവന്‍, എം.ഒ. ജോണി, അന്‍സാര്‍, സന്തോഷ്, തോമസ് നെട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.