ക്രഷര്‍ മാലിന്യം ഒഴുക്കി; കാരുകുളത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തം

പള്ളിക്കര: വെങ്ങോല-കിഴമ്പലം വലിയതോട്ടിലൂടെ സമീപത്തെ ക്രഷര്‍ യൂനിറ്റുകളില്‍ നിന്നുള്ള മാലിന്യം ഒഴുക്കിയതില്‍ വ്യാപക പ്രതിഷേധം. വെങ്ങോല -കിഴക്കമ്പലം വലിയതോട്ടിലൂടെ കാരുകുളം പ്രദേശത്തെ പാടശേഖരങ്ങളിലാണ് വന്‍തോതില്‍ പാറപ്പൊടിയും മറ്റും അടിഞ്ഞുകൂടിയത്. വെടിമരുന്നിന്‍െറ അംശം അടങ്ങിയ പാറപ്പൊടി അടിഞ്ഞതുമൂലം നെല്‍കൃഷി നശിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. തോടിനോട് ചേര്‍ന്ന നിരവധി കുടിവെള്ള സ്രോതസ്സുകളിലും മാലിന്യമുണ്ട്. പാടശേഖരങ്ങളിലെയും തോടുകളിലെയും മാലിന്യങ്ങള്‍ ഒഴുകിയത്തെുന്നത് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ കടമ്പ്രയാറിലേക്കാണ്. ഇതുമൂലം കടമ്പ്രയാറിലെ മത്സ്യങ്ങളും ഇവിടെ ചത്തുപൊങ്ങുന്നതും പതിവാണ്. തോട്ടിലിറങ്ങിയ പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ചൂട് ശക്തമാകുന്ന പരിസരവാസികള്‍ വസ്ത്രം അലക്കാനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ഈ തോടുകളെയാണ്. ജില്ലാ കലക്ടര്‍, കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി, പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പലപ്രാവശ്യം പരാതി നല്‍കിയെങ്കിലും ക്രഷര്‍ ഉടമകളെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. വിവിധ ക്രഷര്‍ യൂനിറ്റുകളില്‍ നിന്നുള്ള മാലിന്യം തള്ളാന്‍ പൈപ്പുകള്‍ തോട്ടിലേക്ക് ഇട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ കണ്ടത്തെി. ഇതോടെയാണ് തോട്ടിലെ വെള്ളം നിറംമാറി ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കാവുങ്ങപറമ്പ്്, മാങ്കുഴി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റുകളില്‍ നിന്നാണ് മാലിന്യം ഒഴുക്കിയത്. ഇതിനും മുമ്പ് പലതവണ മാലിന്യം തോട്ടിലേക്ക് തള്ളിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.