കോഴിക്കോട്: മാവൂര്‍ റോഡിലെ കോര്‍പറേഷന്‍ വൈദ്യുതി ശ്മശാനം നിശ്ചലമായിട്ട് എട്ടുമാസം. ഫര്‍ണസിലെ കോയില്‍ കത്തി നശിച്ചതാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണം. 12 വര്‍ഷം മുമ്പ് സ്ഥാപിച്ച കോയിലാണ് കത്തിയത്. കോയില്‍ കത്തി ഫര്‍ണസിലെ ഇഷ്ടികകള്‍ നശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ ആശ്രയിക്കുന്ന ശ്മശാനത്തിന്‍െറ പ്രവര്‍ത്തനം നിശ്ചലമായിട്ട് എട്ടുമാസം കഴിഞ്ഞിട്ടും ആരും പ്രതികരിക്കാനില്ലാത്തത് കോര്‍പറേഷന്‍െറ അലംഭാവത്തിന് കാരണമാവുന്നു. 600 ഡിഗ്രി ചൂടില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന ചൂള 800 ഡിഗ്രിയാവുമ്പോഴേക്കും മൃതശരീരം പൂര്‍ണമായും കത്തിത്തീരുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനായി ഏകദേശം രണ്ട് മണിക്കൂര്‍ സമയമെടുക്കും. മൃതദേഹം കത്തിക്കൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന പുക വാട്ടര്‍ ഫില്‍റ്റര്‍ ചെയ്ത് ഏകദേശം 40 അടി ഉയരത്തിലുള്ള പുകക്കുഴല്‍ വഴിയാണ് പുറത്തുവിടുന്നത്. വൈദ്യുതി ശ്മശാനത്തിനടുത്തെ പരമ്പരാഗത ചൂളകളാണ് ഇപ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നത്. എം.പി, എം.എല്‍.എ ഫണ്ടുകളില്‍നിന്ന് മാത്രമായി ഇരുപത്തഞ്ചര ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചിട്ടുണ്ട്. കെട്ടിടം നിര്‍മിച്ച് നല്‍കിയത് റോട്ടറി ക്ളബ് വെസ്റ്റ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.