ജോയന്‍റ് ആര്‍.ടി.ഒ ‘വാഴാതെ’ കോഴിക്കോട് ഓഫിസ്; ഫയലുകള്‍ വന്‍ കൂമ്പാരമായി

കോഴിക്കോട്: ജോയന്‍റ് ആര്‍.ടി.ഒ പദവി ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ആര്‍.ടി. ഓഫിസിലെ ഫയല്‍ കൂമ്പാരം റെക്കോഡ് വലുപ്പത്തിലേക്ക്. ശനിയാഴ്ച ജോയന്‍റ് ആര്‍.ടി.ഒയുടെ ചുമതലയേറ്റ് നാലാമനും നീണ്ട അവധിയില്‍ പോയതിനാല്‍ ഓഫിസിലെ ചില പ്യൂണ്‍മാര്‍ക്ക് ഇത് ചാകരക്കാലമായി. എം.വി.ഐ യൂസഫാണ് ശനിയാഴ്ചക്കുശേഷം നീണ്ട അവധിയില്‍ പോയത്. പ്യൂണ്‍മാരെ കാണേണ്ട വിധത്തില്‍ കണ്ടാല്‍ ഫയലുകള്‍ ആര്‍.ടി.ഒയുടെ മുന്നിലത്തെുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശനിയാഴ്ച പകരക്കാരനായി ചുമതലയേറ്റയാള്‍, ഏജന്‍റുമാര്‍ മുഖേനയത്തെിയ ഫയലുകളില്‍ മാത്രമേ തീര്‍പ്പ് കല്‍പിച്ചുള്ളൂവത്രെ. കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് ജോയന്‍റ് ആര്‍.ടി.ഒ എവറാള്‍ഡ് മോറിസ് റിട്ടയര്‍ ചെയ്തതിനുശേഷം ആ സീറ്റില്‍ ആരും ‘വാഴുന്നില്ല.’ സീനിയര്‍ എം.വി.ഐ ഭരതന് ചുമതല നല്‍കിയെങ്കിലും അദ്ദേഹം നീണ്ട അവധി എടുത്തു. തുടര്‍ന്ന് എറണാകുളത്തുനിന്ന് ഷംസുദ്ദീന്‍ ജോയന്‍റ് ആര്‍.ടി.ഒ ആയത്തെി. ദിവസങ്ങള്‍ക്കകം അദ്ദേഹവും നീണ്ട അവധിയില്‍ പോയി. പിന്നീട് എം.വി.ഐ ഭരതന് വീണ്ടും താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അദ്ദേഹവും അവധിയിലായി. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് കണക്കിലെടുത്താണ് ശനിയാഴ്ച എം.വി.ഐ യൂസഫിന് ചുമതല നല്‍കിയത്. ആര്‍.ടി.ഒക്ക് പിടിപ്പത് ജോലിയുള്ളതിനാല്‍ ജോയന്‍റ് ആര്‍.ടി.ഒ നോക്കേണ്ട ഫയലുകളില്‍ തീര്‍പ്പാവുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.