ന്യൂയോ൪ക്ക്: എബോള വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7,500 കടന്നതായി ലോകാരോഗ്യ സംഘടന റിപ്പോ൪ട്ട്. ലോകത്ത് ഇതുവരെ 19,340 പേ൪ എബോള ബാധിതരാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിറാലിയോൺ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേ൪ മരണത്തിന് കീഴടങ്ങിയത്.
ലൈബീരിയയിൽ 3,346 പേരും സിറാലിയോണിൽ 2,477 പേരും എബോള ബാധിച്ച് മരിച്ചതായി യു.എൻ ഏജൻസി റിപ്പോ൪ട്ടിൽ പറയുന്നു. എന്നാൽ സിറാലിയോണിൽ 8,759 പേ൪ക്കാണ് രോഗം ബാധിച്ചത്. ലൈബീരിയയിൽ 7,819 പേ൪ക്കും രോഗം ബാധിച്ചു. എബോള വൈറസ് ബാധ നിയന്ത്രിക്കാനായില്ളെങ്കിൽ മരണസംഖ്യ 20,000 കടക്കുമെന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.