രഞ്ജി: കേരളം-ഹൈദരാബാദ് മത്സരം നാളെ മുതല്‍

കൃഷ്ണഗിരി (വയനാട്): 10ദിവസത്തെ ഇടവേളക്കുശേഷം കൃഷ്ണഗിരി വീണ്ടും കളിച്ചൂടിലേക്ക്. മലമുകളിലെ മത്സരമുഹൂര്‍ത്തങ്ങള്‍ക്ക് ഇത്തവണ ആയിരങ്ങളാകും കാണികള്‍. കേരളവും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ഞായറാഴ്ച സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങള്‍ അപൂര്‍വമായി മാത്രമേ തത്സമയം സംപ്രേഷണം ചെയ്യാറുള്ളൂവെങ്കിലും കൃഷ്ണഗിരിയുടെ പ്രകൃതി മനോഹാരിതയും പശ്ചാത്തല ഭംഗിയും മുന്‍നിര്‍ത്തി ഈ മത്സരവേദിയിലേക്ക് നാളെ മുതല്‍ കാമറ തിരിക്കാന്‍ സ്റ്റാര്‍ സ്പോര്‍ട്സ് തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റാര്‍ സ്പോര്‍ട്സിന്‍െറ വിദഗ്ധ സംഘം വയനാട്ടിലത്തെിക്കഴിഞ്ഞു. കാമറാ സ്റ്റാന്‍ഡ്, എയര്‍ കണ്ടീഷന്‍ഡ് ഡാര്‍ക് റൂം തുടങ്ങിയവടക്കം ഇവര്‍ക്കുവേണ്ട അനുബന്ധ സൗകര്യങ്ങളെല്ലാം ഒരുക്കിയതായി സംഘാടകനും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ നാസര്‍ മച്ചാന്‍ പറഞ്ഞു. വയനാട് സ്റ്റേഡിയത്തിന്‍െറ ഒന്നാം വാര്‍ഷിക വേളയിലാണ് ഈ മത്സരം വിരുന്നത്തെുന്നത്. സീസണിലെ കേരളത്തിന്‍െറ മൂന്നാമത്തെ രഞ്ജി മത്സരമാണിത്. ഈ വേദിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഗോവയുമായി ഏറ്റുമുട്ടിയ കേരളം ഇന്നിങ്സ് ലീഡോടെ സമനില നേടിയിരുന്നു. എന്നാല്‍, വിജയനഗരത്തുനടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ ആന്ധ്രക്കെതിരെ നിരാശാജനകമായ തോല്‍വി വഴങ്ങിയാണ് സചിന്‍ ബേബിയും കൂട്ടരും മീനങ്ങാടിയില്‍ മടങ്ങിയത്തെുന്നത്. ഒന്നാമിന്നിങ്സ് ലീഡ് നേടിയിട്ടും രണ്ടാമിന്നിങ്സില്‍ 129 റണ്‍സിന് തകര്‍ന്നടിഞ്ഞ കേരളം താരതമ്യേനെ ദുര്‍ബലരായ ആന്ധ്രക്കെതിരെ ഏഴു വിക്കറ്റിന്‍െറ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയായിരുന്നു. കൃഷ്ണഗിരിയില്‍ നടന്ന ആദ്യ മത്സരത്തില്‍നിന്ന് ലഭിച്ച മൂന്നു പോയിന്‍റാണ് ഗ്രൂപ് ‘സി’യില്‍ കേരളത്തിന്‍െറ സമ്പാദ്യം. ആറു പോയിന്‍റുമായാണ് ഹൈദരാബാദുകാര്‍ ചുരം കയറിയത്തെുന്നത്. ഹൈദരാബാദ് ടീം വെള്ളിയാഴ്ച ഉച്ചയോടെ വയനാട്ടിലത്തെിയിട്ടുണ്ട്. ഇന്ത്യന്‍ ടീം സെലക്ടര്‍ സാബാ കരീം മത്സരം കാണാനത്തെുന്നുണ്ട്. ശര്‍മ ദപന്‍, ദുവ സഞ്ജീവ ് എന്നിവരാണ് അമ്പയര്‍മാര്‍. മനു നായരാണ് മാച്ച് റഫറി. മഞ്ഞുവീഴുന്ന ഡിസംബറില്‍ കാറ്റും കോളുമായി മഴയത്തെുന്നത് ആശങ്കാജനകമാണെങ്കിലും നാലു ദിനം മഴ മാറിനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കായിക പ്രേമികള്‍. ടൂറിസ്റ്റ് സീസണില്‍ മൈതാനത്ത് ടെലിവിഷന്‍ കാമറകളുടെ സാന്നിധ്യമുള്ളതിനാല്‍ അന്യ ജില്ലകളില്‍നിന്ന് കാണികളുടെ ഒഴുക്കുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍. ക്രിസ്മസ് അവധിക്കായി വിദ്യാലയങ്ങള്‍ അടച്ചതും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ച രഞ്ജി ട്രോഫി മത്സരമായി മാറിയേക്കാവുന്ന ചരിത്രനിമിഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നാസര്‍ മച്ചാന്‍ പറയുന്നു. ഇന്ത്യന്‍ താരം സഞ്ജു വി. സാംസണ്‍, സചിന്‍ ബേബി, രോഹന്‍ പ്രേം, വി.എ. ജഗദീഷ് തുടങ്ങിയവരാണ് കേരളനിരയിലെ പ്രമുഖരെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപരിചിതനായ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് ഹൈദരാബാദ് ആക്രമണത്തെ നയിക്കുന്നത്. രവി തേജ, അക്ഷത് റെഡ്ഡി, തന്മയ് അഗര്‍വാള്‍ തുടങ്ങിയവരാണ് ടീമിലെ മറ്റു പ്രമുഖര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.