മാവേലിക്കര: നഗരസഭാ ഫെസ്റ്റിവല്‍ വരുമാനം ദുരിതാശ്വാസനിധി രൂപവത്കരിച്ച് അതില്‍ ഉള്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍, ഫെസ്റ്റ് കണ്‍വീനര്‍ തോമസ് സി. കുറ്റിശ്ശേരി എന്നിവര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഫെസ്റ്റിവലില്‍നിന്ന് 3,57,061 രൂപ വരുമാനം ലഭിച്ചു. ഇത്തവണത്തെ ഫെസ്റ്റിവലിന് ഒരുക്കം പൂര്‍ത്തിയായി. 24 മുതല്‍ ജനുവരി ആറുവരെയാണ് ഫെസ്റ്റിവല്‍. 3000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുക്കി. മിച്ചല്‍ ജങ്ഷന് തെക്ക് നഗരസഭാ ഷോപ്പിങ് കോംപ്ളക്സില്‍ ഫെസ്റ്റ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ഫെസ്റ്റിന് മുന്നോടിയായി നടത്തിയ ചുമര്‍ചിത്ര മത്സരത്തില്‍ ആറാംക്ളാസ് വിദ്യാര്‍ഥി ബി. നിര്‍മല്‍ (വിദ്യാധിരാജ വിദ്യാപീഠം), അശ്വിന്‍ ജിത്ത് (ബിഷപ്മൂര്‍ വിദ്യാപീഠം), ശ്രീരാജ് (മറ്റം സെന്‍റ് ജോണ്‍സ് എച്ച്.എസ്.എസ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡ് മതിലിലും മറ്റുമാണ് ചിത്രങ്ങള്‍ വരച്ചത്. പ്രഫ. വി.സി. ജോണ്‍ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാനും ഫെസ്റ്റിവല്‍ കണ്‍വീനര്‍ക്കും പുറമെ അജിത് കണ്ടിയൂര്‍, അനില്‍ നമ്പോത്തില്‍, ജോണ്‍ കെ. മാത്യു, ബൈജു സി. മാവേലിക്കര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.