ബ്രിസ്ബെയിനിലും ഇന്ത്യക്ക് തോല്‍വി

ബ്രിസ്ബെയ്ൻ: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലും ഓസീസിന് ജയം. നാലു വിക്കറ്റിനണ് കംഗാരുക്കൾ വിജയിച്ചത്.. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഓസീസ് (2^0)ത്തിന് മുന്നിലത്തെി. ക്രിസ് റോജേഴ്സ്(55), സ്റ്റീവൻ സ്മിത്ത് (28) ഷോൺ മാ൪ഷ്(17) എന്നിവരുടെ മികവിലാണ് ഓസീസ് വിജയക്കൊടി പാറിച്ചത്.

127 റൺസെന്ന ചെറിയ സ്കോ൪ ലക്ഷ്യം വെച്ച് ബാറ്റ് വീശിയ ഓസിസിൻെറ ആറു വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക്  സാധിച്ചു. തോൽവിയിലേക്ക് നീങ്ങുന്ന ഇന്ത്യക്ക് ചെറുപ്രതീക്ഷയേകി ഇഷാന്ത് ശ൪മയും ഉമേഷ് യാദവും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ളെങ്കിൽ ബ്രിസ്ബെയിനിലും ഇന്ത്യ തോൽവി രുചിക്കുമെന്ന് നേരത്തേ ഉറപ്പായിരുന്നു.


നേരത്തേ രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിറങ്ങിയ ഇന്ത്യ 224 റൺസെന്ന ചെറുസ്കോറിന് പുറത്താവുകയായിരുന്നു. നാലാം ദിനം ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിര ഒന്നൊന്നായി മടങ്ങുകയായിരുന്നു. 71/1 എന്ന ശക്തമായ നിലയിൽ ബാറ്റിങ് തുട൪ന്ന ഇന്ത്യ അവിശ്വസനീയമായി തക൪ന്നടിയുകയായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റ  ശിഖ൪ ധവാൻ ബാറ്റ് ചെയ്യാൻ ക്രീസിൽ എത്തിയിരുന്നില്ല. പൂജാരയും വൈസ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ബാറ്റിങിനിറങ്ങിയത്.

എന്നാൽ ഒരു റൺ മാത്രം സ്കോ൪ ചെയ്ത് വിരാട് കോഹ്ലി മടങ്ങി. പിന്നീട് നടന്നത് പവലിയൻ ഘോഷയാത്രയായിരുന്നു. അജിങ്ക്യ രഹാനെ (10), രോഹിത് ശ൪മ (0), നായകൻ എം.എസ്.ധോണി (0) എന്നിവരും ഓസീസ് ബൗളിങിനു മുന്നിൽ നിസ്സഹായരായി മടങ്ങി. ഇതോടെ ഇന്ത്യൻ സ്കോ൪ 87/5 എന്ന ദയനീയ നിലയിലായി. പൂജാര (43) മാത്രമാണ് ഓസീസ് ബൗളിങിനെ അൽപമെങ്കിലും പ്രതിരോധിച്ച് നിന്നത്. മിച്ചൽ ജോൺസണായിരുന്നു ഓസീസ് ബൗളിങിന് ചുക്കാൻ പിടിച്ചത്.

എട്ടാം വിക്കറ്റിൽ ക്രീസിലത്തെിയ ആ൪.അശ്വിൻ(19) രണ്ടു ബൗണ്ടറികൾ നേടി ഇന്ത്യൻ സ്കോ൪ 100 കടത്തി. പിന്നീടത്തെിയ ശിഖ൪ ധവാൻ പൊരുതി നേടിയ 81 റൺസാണ് ഇന്ത്യൻ സ്കോ൪ 200 കടത്തിയത്. അതിനിടെ പൂജാരയുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു ധവാൻെറ ബാറ്റിങ്. ഉമേഷ് യാദവ് (30) ധവാന് മികച്ച പിന്തുണ നൽകി.

മിച്ചൽ ജോൺസൺ നാലു വിക്കറ്റ് നേടി. ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാ൪ക്ക്, നഥാൻ ലിയോൺ എന്നിവ൪ രണ്ടു വീതം വിക്കറ്റുകളും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.