കണ്ണൂര്‍: ലിംക ബുക് ഓഫ് റെക്കോഡ്സിലേക്ക് സൈക്കിള്‍ ഓടിച്ച് കയറാന്‍ പതിനേഴുകാര്‍ റോഡിലിറങ്ങുന്നു. വാരം സ്നേഹ നിവാസില്‍ എം.കെ. മനോഹരന്‍െറ മകനും കണ്ണൂര്‍ സിറ്റി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയുമായ എ.കെ. സംഗീതും സുഹൃത്തും തലമുണ്ട സുമനാലയത്തില്‍ എ.കെ. സുമനന്‍െറ മകനും ചൊവ്വ ഹൈസ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിയുമായ റീഥിന്‍ എസ്. സുമനുമാണ് സൈക്കിള്‍ ഓടിച്ച് റോക്കോഡിടാന്‍ തയാറാകുന്നത്. കന്യാകുമാരി-സിംഗപ്പൂര്‍ 7500 കി.മീ സൈക്കിള്‍ യാത്ര നടത്താനുള്ള ലിംകയുടെ സ്പോണ്‍സര്‍ ഷിപ്പിനുവേണ്ടിയാണ് ബംഗളൂരു-കോഴിക്കോട് സൈക്കിള്‍ യാത്രക്ക് പദ്ധതിയിട്ടത്. 400 കി.മീ ദൂരമുള്ള ബംഗളൂരു-കോഴിക്കോട് പാതയില്‍ കൂടിയുള്ള സൈക്കിള്‍ യാത്ര ഡിസംബര്‍ 21ന് പുലര്‍ച്ചെ 3.30ന് പുറപ്പെടും. മൈസൂരു, വീരാജ്പേട്ട, മട്ടന്നൂര്‍, തലശ്ശേരി വഴി 22ന് വൈകീട്ട് ആറിന് കോഴിക്കോട് സമാപിക്കും. ഈ യാത്രയുടെ വിശദാംശങ്ങളും ചിത്രങ്ങളും ലിംകക്ക് സമര്‍പ്പിച്ചായിരിക്കും കന്യാകുമാരി-സിംഗപ്പൂര്‍ സൈക്കിള്‍ യാത്രക്ക് സ്പോണ്‍സര്‍ ഷിപ്പ് ലഭ്യമാക്കാന്‍ ശ്രമിക്കുകയെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 18 വയസ്സിനു താഴെയുള്ളവരുടെ സൈക്കിള്‍ യാത്ര റെക്കോഡ് ലിംകയില്‍ ഇല്ല. ഈ റെക്കോഡുണ്ടാക്കാന്‍ വേണ്ടിയാണ് റീഥിനും സംഗീതും പരിശ്രമിക്കുന്നത്. ബംഗളൂരു-കോഴിക്കോട് സൈക്കിള്‍ യാത്ര ഇതിനുമുമ്പ് ഇരുവരും നടത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഗീതിന്‍െറ പിതാവ് എം.കെ. മനോഹരന്‍, റീഥിന്‍െറ പിതാവ് എ.കെ. സുമനന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.