അല്‍ഖാഇദ ബന്ധം: ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ്

വാഷിങ്ടൺ: ഭീകരസംഘടന അൽഖാഇദക്ക് സഹായം നൽകിയെന്ന കുറ്റത്തിന് ഇന്ത്യൻ വംശജനെ അമേരിക്കയിലെ കോടതി 15 വ൪ഷത്തേക്ക് തടവിന് ശിക്ഷിച്ചു. അമേരിക്കൻ പൗരനായ അഹമ്മദ് കൗസീ൪ മുഹമ്മദിനാണ് (31) മിയാമിയിലെ കോടതി ശിക്ഷിച്ചത്.
അൽഖാഇദക്ക് ആയിരക്കണക്കിന് ഡോള൪ സാമ്പത്തിക സഹായം നൽകുകയും ആളുകളെ റിക്രൂട്ട് ചെയ്യാൻ സഹായിച്ചുവെന്നതുമാണ് കുറ്റം.

സൗദി അറേബ്യയിലെ ദമ്മാമിൽ താമസിച്ചിരുന്ന അഹമ്മദ് കൗസീറും കൂട്ടാളിയായ മുഹമ്മദ് ഹുസൈൻ സയിദിനെയും മിയാമിലെ എഫ്.ബി.ഐ ഏജൻറുമാരാണ് അറസ്റ്റ് ചെയ്തത്. സിറിയ, സോമാലിയ എന്നിവിടങ്ങളിലെ അൽഖാഇദ പ്രവ൪ത്തനത്തിനായി ഇരുവരും ആയിരക്കണക്കിന് ഡോള൪ നൽകിയതായാണ് അമേരിക്കൻ ഏജൻസികൾ ആരോപിച്ചത്. ജൂലൈയിൽ വിചാരണക്കിടയിൽ കോടതിയിൽ  കുറ്റം അഹമ്മദ് കൗസീ൪ സമ്മതിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.