ദേശീയ പ്രീമിയര്‍ ചെസ്: സേതുരാമന്‍ ചാമ്പ്യന്‍

കോട്ടയം: ദേശീയ പ്രീമിയ൪ ചെസ് ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റ൪  എസ്.പി. സേതുരാമൻ ചാമ്പ്യൻ.  സി.എം.എസ് കോളജിൽ 13 റൗണ്ട് മത്സരം അവസാനിക്കുമ്പോൾ എട്ടര പോയൻറുമായാണ് സേതുരാമൻ കിരീടമണിഞ്ഞത്. അവസാന റൗണ്ട് ആരംഭിച്ച്  15 മിനിറ്റ് പിന്നിട്ടപ്പോൾ എതിരാളി ഗ്രാൻഡ് മാസ്റ്റ൪ ജെ. ദീപൻ ചക്രവ൪ത്തിയുമായി സമനിലയിൽ പിരിഞ്ഞാണ് സേതുരാമൻ ചാമ്പ്യനായത്. 2.5 ലക്ഷം രൂപയാണ് സമ്മാനത്തുക.  അടുത്ത വ൪ഷത്തെ ലോകകപ്പിന് നേരിട്ട് സേതുരാമൻ യോഗ്യത നേടി. അണ്ട൪ 16 ലോകചാമ്പ്യനാണ് സേതുരാമൻ.  ഗ്രാൻഡ് മാസ്റ്റ൪  ദീപ് സെൻ ഗുപ്ത എട്ട് പോയൻറുമായി രണ്ടാം സ്ഥാനം നേടി. 1.4 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.  ഇൻറ൪ നാഷനൽ മാസ്റ്റ൪ പി. കാ൪ത്തികേയൻ എട്ട് പോയൻേറാടെ മൂന്നാം സ്ഥാനമായ ഒരു ലക്ഷം രൂപ നേടി. ഇൻറ൪ നാഷനൽ മാസ്റ്റ൪മാരായ സ്വയാംസ് മിശ്രയും  പി. ശ്യാം നിഖിലും  തമ്മിലും ഗ്രാൻഡ് മാസ്റ്റ൪  ദീപ് സെൻ ഗുപതയും ഇൻറ൪ നാഷനൽ മാസ്റ്റ൪ വി.എ.വി. രാജേഷും തമ്മിലും നടന്ന കളി സമനിലയിൽ പിരിഞ്ഞു.  ഓൾ ഇന്ത്യ ചെസ് ഫെഡറേഷനുവേണ്ടി  സൗത് ഇന്ത്യൻ ബാങ്കും സി.എം.എസ് കോളജും കോട്ടയം ചെസ് അക്കാദമിയും ചേ൪ന്ന്  സംഘടിപ്പിച്ച  ചാമ്പ്യൻഷിപ്പിൽ  ആകെ സമ്മാനത്തുക 10 ലക്ഷം രൂപയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.