ഒളിമ്പിക്സിലെ മാറ്റത്തിനെതിരെ ബോള്‍ട്ട്

കിങ്സ്റ്റൺ: ഒളിമ്പിക്സിൽനിന്ന് പുറത്താകാൻ സാധ്യതയുള്ള അഞ്ച് അത്ലറ്റിക് ഇനങ്ങളിൽ 200 മീറ്റ൪ ഓട്ടവും ഉൾപ്പെടുന്നുവെന്ന റിപ്പോ൪ട്ടുകൾ പ്രചരിക്കുന്നതിനിടെ അത്തരമൊരു നീക്കം വിഡ്ഢിത്തമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും വേഗരാജാവ് ഉസൈൻ ബോൾട്ട്.
ആസ്ട്രേലിയയിൽനിന്നുള്ള ഫെയ൪ഫാക്സ് മീഡിയയാണ് 200 മീറ്റ൪ പുറത്താകും എന്ന് റിപ്പോ൪ട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ഈയിനത്തിൽ സ്വ൪ണം നേടിയ ബോൾട്ടിന് അക്കാര്യത്തോട് തീരെ യോജിപ്പില്ല. ഒളിമ്പിക്സിൻെറ ആക൪ഷക ഘടകങ്ങളിൽ ഒന്നാണ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളെന്നു പറഞ്ഞ ബോൾട്ട്, ഇത്തരം ഒരു ചോദ്യമേ ഉദിക്കുന്നില്ളെന്ന് പറഞ്ഞു. അത്ലറ്റിക്സ് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര അസോസിയേഷൻ (ഐ.എ.എ.എഫ്) അത്തരമൊരു തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കരുതുന്നില്ളെന്നും ജമൈക്കൻ താരം പറഞ്ഞു. കായിക ലോകത്ത് ഏറെ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന നിരവധി മാറ്റങ്ങൾ അടങ്ങിയ പാക്കേജ് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ വോട്ടിനിട്ട് പാസാക്കിയിരുന്നു. എന്നാൽ, മാറ്റങ്ങൾ സംബന്ധിച്ച് അസോസിയേഷൻ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ പരക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഐ.എ.എ.എഫ് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.