ആലപ്പുഴ: പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയോടെ നടന്ന കൈയേറ്റം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറ അഭിനന്ദനം. കമീഷന്‍ ജുഡീഷ്യല്‍ അംഗം ആര്‍. നടരാജന്‍ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയാണ് അഭിനന്ദിച്ചത്. നിര്‍ഭയനായി ജോലി ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ സത്യസന്ധതയാണ് ഇതിലൂടെ മനസ്സിലാകുന്നതെന്ന് കമീഷന്‍ നിരീക്ഷിച്ചു. പഞ്ചായത്ത് റോഡ് കൈയേറാന്‍ പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടെന്ന ആരോപണത്തെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. തലവടി പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ വില്ളേജ് ഓഫിസ് പടി മുതല്‍ ചെമ്പ്രയില്‍പടി വരെയുള്ള റോഡിലാണ് കൈയേറ്റം നടന്നത്. റോഡിന്‍െറ വീതി നാലുമീറ്ററായിരുന്നു. ഇത് സംബന്ധിച്ച് നേരത്തേ ഒരു കേസ് കമീഷന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ നന്ദകുമാര്‍ വീണ്ടും കമീഷനെ സമീപിച്ചു. കമീഷന്‍െറ നിര്‍ദേശാനുസരണം കൈയേറ്റം ഒഴിപ്പിച്ചെങ്കിലും ഗോപിനാഥന്‍ എന്ന വ്യക്തി സ്ഥലം വീണ്ടും കൈയേറിയതായി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ഇതിന് പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. നിയമ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പഞ്ചായത്ത് അംഗങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കമീഷനംഗം ആര്‍. നടരാജന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.