കുടിവെള്ള ക്ഷാമം: സ്ത്രീകള്‍ പമ്പ് ഹൗസ് ഉപരോധിച്ചു

ആറാട്ടുപുഴ: കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആറാട്ടുപുഴയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന സംഘം പമ്പ് ഹൗസ് ഉപരോധിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെ പഞ്ചായത്ത് 17ാം വാര്‍ഡില്‍ വലിയപറമ്പ് ജങ്ഷന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന സ്ത്രീകളാണ് പാത്രങ്ങളുമായി പത്തിശേരില്‍ പമ്പ്ഹൗസ് ഉപരോധിച്ചത്. മൂന്ന് ദിവസമായി പൈപ്പില്‍ നിന്നും വെള്ളം ലഭിക്കാത്തതിനാലാണ് ഇവര്‍ സമരത്തിനിറങ്ങിയത്. വെള്ളം ലഭിക്കാതെ പിരിഞ്ഞുപോകില്ളെന്ന നിലപാടില്‍ സ്ത്രീകള്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ തൃക്കുന്നപുഴ എസ്.ഐ കെ.ടി. സന്ദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെുകയും സമരക്കാരുമായി സംസാരിക്കുകയും ചെയ്തു. ഇവിടെ നിന്നുള്ള പമ്പിങ്ങിന്‍െറ അപാകത മൂലം തങ്ങള്‍ക്ക് വെള്ളം ലഭിക്കാത്തതെന്ന് സമരക്കാര്‍ പറഞ്ഞു. എന്നാല്‍, ഇവിടെ നിന്നും നിശ്ചിത സമയങ്ങളില്‍ കൃത്യമായി പമ്പിങ് നടക്കാറുണ്ടെന്ന് സ്ഥലത്ത് പമ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് എസ്.ഐ വാട്ടര്‍അതോറിറ്റി കായംകുളം അസി. എന്‍ജിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ വെള്ളം ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ പ്രതിഷേധം നിര്‍ത്തിയത്. ഒരു വര്‍ഷമായി വലിയപറമ്പ് ഭാഗത്ത് 50 ഓളം വീടുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇത് സംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ ട്യൂബ്വെല്‍ സ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. ട്യൂബ വെല്ലിന്‍െറ നിര്‍മാണം വലിയ പറമ്പ് ജങ്ഷന് സമീപം പുരോഗമിക്കുകയാണ്. എന്നാല്‍, ഇത് യാഥാര്‍ഥ്യമാകുന്നതുവരെ കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.