ദേശീയ ഗെയിംസ്: രണ്ടായിരത്തോളം താരങ്ങള്‍ എത്തും

കൊച്ചി: ദേശീയ ഗെയിംസ് ഒരുക്കങ്ങള്‍ക്ക് കൊച്ചിയില്‍ വേഗം കൂട്ടി. ഗെയിംസിന് കായികതാരങ്ങളും പരിശീലകരും ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ കൊച്ചിയില്‍ എത്തും. ഒമ്പതിനങ്ങളിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മത്സരം നടക്കുക. ജനുവരി 30ന് താരങ്ങളും സംഘങ്ങളും കൊച്ചിയിലത്തെും. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, നെടുമ്പാശ്ശേരി സിയാല്‍ ട്രേഡ്ഫെയര്‍ സെന്‍റര്‍, ഗോള്‍ഫ് കോഴ്സ്, കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, മുനമ്പം ബീച്ച് എന്നിവിടങ്ങളിലാണ് ജില്ലയില്‍ മത്സരം നടക്കുന്നത്. ആര്‍ച്ചറി മത്സരം സംഘടിപ്പിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ്്. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ നടക്കുന്ന മത്സരത്തില്‍ ആണ്‍- പെണ്‍ വിഭാഗങ്ങളിലായി 168 വീതം കായിക താരങ്ങളാണ് മാറ്റുരക്കുക. പരിശീലകരും മാനേജര്‍മാരും മറ്റു സാങ്കേതിക വിദഗ്ധരും ഉള്‍പ്പടെ 433 പേരാണ് ഇതിനായി കൊച്ചിയിലത്തെുന്നത്. നെടുമ്പാശ്ശേരി സിയാല്‍ ട്രേഡ്ഫെയര്‍ സെന്‍ററില്‍ ഫെന്‍സിങ്ങും ഗോള്‍ഫ് കോഴ്സില്‍ ലോണ്‍ ബൗള്‍സുമാണ് നടക്കുക. കായികതാരങ്ങളുള്‍പ്പെടെ 342 പേരാണ് ഫെന്‍സിങ്ങില്‍ പങ്കെടുക്കുന്നത്. ലോണ്‍ ബൗള്‍സില്‍ പരിശീലകരും സാങ്കേതിക വിഭാഗവും ഉള്‍പ്പടെ 152 പേര്‍ പങ്കെടുക്കും. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റണ്‍, ടേബ്ള്‍ ടെന്നിസ് മത്സരങ്ങളാണ് സംഘടിപ്പിക്കുക. ബാഡ്മിന്‍റണില്‍ 112 പുരുഷന്മാരും 88 വനിതകളും ഉള്‍പ്പടെ 200 കായികതാരങ്ങള്‍ ഉള്‍പ്പെടെ 317 അംഗ സംഘമാണ് കൊച്ചിയിലത്തെുന്നത്. ടേബ്ള്‍ ടെന്നിസില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 64 വീതം കായികതാരങ്ങള്‍ ഉള്‍പ്പെടെ 210 പേരാണ് മത്സരത്തിനായത്തെുന്നത്. ഏറ്റവും കുറവ് കായിക താരങ്ങള്‍ പങ്കെടുക്കുന്ന യാട്ടിങ് മുനമ്പം ബീച്ചിലാണ് നടത്തുന്നത്. അഞ്ചുദിവസത്തെ മത്സരത്തിനായി 75 അംഗ സംഘമാണ് മുനമ്പത്തത്തെുക. മന്ത്രി കെ. ബാബു അധ്യക്ഷനും ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം സെക്രട്ടറിയുമായ ജില്ലാതല സംഘാടക സമിതിയാണ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.