കഞ്ചാവ് കടത്ത് : പരിശോധന ശക്തമാക്കി അധികൃതര്‍

കൊല്ലങ്കോട്: കഞ്ചാവ് കടത്തിനെതിരെ ബസുകളില്‍ പരിശോധന ഊര്‍ജിതമാക്കി. ഗോവിന്ദാപുരം വഴി അതിര്‍ത്തി കടക്കുന്ന സ്വകാര്യബസുകളിലും കെ.എസ്.ആര്‍.ടി.സിയിലുമാണ് പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയത്. നാല് മാസത്തിനകം 25 കിലോയിലധികം കഞ്ചാവാണ് ചെക്പോസ്റ്റില്‍ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരാഘോഷം മുന്നില്‍കണ്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ നിയോഗിച്ചാണ് വാഹന പരിശോധന ശക്തമാക്കിയത്. അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് പഴനിയിലത്തെി. എസ്.ഐ വി. ഹരിദാസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പഴനിയിലത്തെി അന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.