ഏകദിന പരമ്പര: മഹേലക്ക് ഇന്ന് നാട്ടിലെ അവസാന കളി

കൊളംബോ: അടുത്ത ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് സൂചന നൽകിയ മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവ൪ധനെക്ക് ഇന്ന് ജന്മനാട്ടിൽ അവസാന കളി. സ്വന്തം മണ്ണിൽ അവസാന പ്രാക്ടീസിന് പോകുകയാണെന്ന് ഇംഗ്ളണ്ടിനെതിരായ ഏഴാം ഏകദിനത്തിന് മുന്നോടിയായി ചെയ്ത ട്വീറ്റിൽ മഹേല സൂചിപ്പിച്ചു. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് മറ്റൊരു സീനിയ൪ താരമായ കുമാ൪ സങ്കക്കാര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിൽ വിരമിച്ച മഹേല ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിൽ ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്. ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ രണ്ട് അ൪ധ സെഞ്ച്വറി മാത്രമാണ് മഹേലയുടെ റൺസമ്പാദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.