ജയ്പൂ൪: ജയ്പൂരിൽ ഗ്യാസ് ടാങ്ക൪ പൊട്ടിത്തെറിച്ച് 10 പേ൪ മരിച്ചു. 12 പേ൪ക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറു വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ദക്ഷുൽ(6), രാധമോഹൻ(40), വിനോദ്(37)എന്നിവരാണ് മരിച്ചത്.
ഭീൽപൂരിനടുത്ത് ഡൽഹി-ജയ്പൂ൪ ദേശീയ പാതയിൽ ശനിയാഴ്ച അ൪ധരാത്രിയാണ് അപകടമുണ്ടായത്.അപകടത്തെ തുട൪ന്ന് ദേശീയ പാതയിൽ സമീപത്തുണ്ടായിരുന്ന ഏഴു വാഹനങ്ങൾക്ക് തീപിടിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.