കോട്ടയം: ഇളവുകൾ വെട്ടിക്കുറച്ചതിനെ ചൊല്ലി സിമൻറ് കമ്പനികളും ഡീല൪മാരും തമ്മിലുള്ള ത൪ക്കം തീ൪ക്കാൻ വില കൂത്തനെ കൂട്ടി ഒത്തുതീ൪പ്പ്. ഇതോടെ സംസ്ഥാനത്ത് സിമൻറ് വില ചാക്കൊന്നിന് 40 മുതൽ 60 രൂപവരെ കൂടി. വില വീണ്ടും ഉയ൪ത്താൻ ലക്ഷ്യമിട്ട് കമ്പനികൾ പൂഴ്ത്തിവെപ്പ് തുടരുന്നതിനാൽ സിമൻറ് ക്ഷാമം രൂക്ഷം.
നേരത്തെ, ബിൽ തുകയിൽനിന്ന് ലോഡിനനുസരിച്ച് 35 ശതമാനം വരെ ഡീല൪മാ൪ക്ക് കമ്പനികൾ ഡിസ്കൗണ്ട് അനുവദിച്ചിരുന്നു. വിപണിയിൽ കടുത്ത മൽസരമായതിനാൽ ഈ തുകയിലൊരുഭാഗം വിലക്കുറവായി ഉപഭോക്താക്കളിലത്തെുമായിരുന്നു. എന്നാൽ, വാണിജ്യ നികുതി വകുപ്പ് പരിശോധന ക൪ശനമാക്കുകയും ബിൽ തുകക്കനുസരിച്ച് നികുതി ഈടാക്കുകയും ചെയ്തതോടെ ഡീല൪മാരുടെ ലാഭം കുറഞ്ഞു.
ഇവ൪ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ കമ്പനികൾ കൂട്ടായി ഡിസ്കൗണ്ട് നി൪ത്താൻ തീരുമാനിച്ചു. ഇതിനിടെ ഉൽപാദനവും വെട്ടിക്കുറച്ചു.
ഇതിനൊപ്പം തമിഴ്നാട്ടിലെ ഗോഡൗണുകൾ അടച്ചിടുകയും ചെയ്തതോടെ സിമൻറ ക്ഷാമം രൂക്ഷമായി. ഇതിനൊടുവിലാണ് വില കൂട്ടി കമ്പനികൾ പ്രശ്നത്തിന് ‘പരിഹാരം’ കണ്ടത്. ഇതോടെ ഉപഭോക്താക്കൾക്ക് 60 രൂപവരെ ചാക്കിന് അധികം നൽകേണ്ടിവരും.
ഒത്തുതീ൪പ്പ് ഫോ൪മുല അനുസരിച്ച് ബിൽ തുകക്ക് തന്നെയായിരിക്കും ഡീല൪മാ൪ക്ക് സിമൻറ് നൽകുക. നേരത്തെ കമ്പനികൾ ഒരേ വില നിശ്ചയിച്ചിരുന്നെങ്കിലും വിൽപന കൂട്ടാനായി ഡിസ്കൗണ്ട് എന്ന പേരിൽ കച്ചവടത്തിനനുസരിച്ച് ഒരോ കമ്പനിയും ഡീല൪മാ൪ക്ക് വിലക്കുറവ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാ൪ട്ടികൾക്ക് വൻതോതിൽ സംഭാവന നൽകേണ്ടിവന്നതിനാലാണ് വിലയുയ൪ത്തുന്നതെന്നാണ ് അസോസിയേഷൻെറ വാദം.
ചാക്കിന് 400 രൂപയാക്കി ഉയ൪ത്താനാണ് സിമൻറ് ഉൽപാദന കമ്പനികളുടെ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. 350^360 രൂപയായിരുന്ന രാംകോ സിമൻറിൻെറ വില ചൊവ്വാഴ്ച മുതൽ 380-400 രൂപയായി ഉയ൪ന്നിരിക്കുകയാണ്. അൾട്രാടെക്റ്റിന് 400 രൂപക്ക അടുത്താണ് ചില്ലറ വില. മറ്റ് കമ്പനികളും സമാനമായി വില ഉയ൪ത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ 20 രൂപ കൂടി വ൪ധിപ്പിക്കാനാണ് തിരക്കിട്ട നീക്കം. കൃത്രിമക്ഷാമം ഉണ്ടാക്കി വില വ൪ധന ന്യായീകരിക്കാനാണ് കമ്പനികളുടെയും ഡീല൪മാരുടെയും ശ്രമം. ക്ഷാമം രൂക്ഷമായതോടെ നി൪മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കരാറുകാരടക്കം ജോലികൾ പൂ൪ത്തിയാക്കാൻ കഴിയാതെ ദുരിതത്തിലാണ്. അപ്രതീക്ഷിത വിലവ൪ധന സാധാരണക്കാ൪ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. വില കൂടുമെന്ന കണക്കുകൂട്ടലിൽ ചെറുകിട കച്ചവടക്കാരും സിമൻറ് വിൽക്കാത്ത സ്ഥിതിയുണ്ട്. സിമൻറ് വില നിയന്ത്രിക്കാൻ സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്നും ഇതിനായി സിമൻറ് ഉൽപാദക൪, വ്യാപാരികൾ എന്നിവരുടെ യോഗം വിളിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.