തിരുവനന്തപുരം: ദീ൪ഘദൂര ഓട്ടങ്ങളിൽ അജയ്യത തെളിയിച്ച് പറളിയുടെ മുഹമ്മദ് അഫ്സലും നെല്ലിപ്പൊയിൽ സെൻറ് ജോൺസിൻെറ കെ.ആ൪. ആതിരയും സ്കൂൾ കായികമേളയുടെ മൂന്നാം ദിനം ട്രാക് വാണു. ആൺകുട്ടികളുടെ 1500 മീറ്റ൪ സീനിയ൪ വിഭാഗത്തിൽ ദേശീയ സ്കൂൾ മീറ്റ് റെക്കോഡ് സമയത്തെ വെല്ലുന്ന പ്രകടനവുമായി അഫ്സലും ജൂനിയ൪ പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിരയും സ്വ൪ണത്തിൻെറ രണ്ടാം വിജയവര കടന്നത് വെല്ലുവിളികളില്ലാതെയാണ്. രണ്ടാം ദിനം റെക്കോഡ് അന്യംനിന്ന ട്രാക്കിൽ ആതിരയാണ് പുതിയ സമയത്തിലേക്ക് ആദ്യം ഓടിയത്തെിയത്. മൂന്നാം സ്വ൪ണമെന്ന മോഹവുമായി വന്ന പറളിയുടെ വ൪ഷയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ പുല്ലൂരാംപാറ സെൻറ് ജോസഫ്സിലെ തെരേസ് ജോസഫ് സീനിയ൪ പെൺകുട്ടികളുടെ 1500 പോരാട്ടത്തിൽ തൻെറ ആദ്യസ്വ൪ണം നേടിയപ്പോൾ ജൂനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ മാ൪ ബേസിലിൻെറ ബിബിൻ ജോ൪ജ് ഇരട്ട നേട്ടത്തിലേക്ക് കുതിച്ചു.
ലോകസ്കൂൾ മീറ്റിൽ ഇന്ത്യക്ക് ഓടിയ അഫ്സൽ 3:54.92 മിനിറ്റിൽ ഫിനിഷ്ലൈൻ കടന്നപ്പോൾ കഴിഞ്ഞ വ൪ഷം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ ട്വിങ്ക്ൾ ടോമി സ്ഥാപിച്ച 4:00.45 മിനിറ്റിൻെറ റെക്കോഡ് പഴങ്കഥയായി. രാജസ്ഥാൻെറ ചമൻ ദരമിലാണൻെറ പേരിലാണ് 3:56.10 മിനിറ്റിൻെറ ദേശീയ റെക്കോഡ്. അഫ്സലിന് പിന്നിൽ എരട്ടയൂരിൻെറ ഷെറിൻ ജോസും (4:10.84 ) സെൻറ് ജോ൪ജിൻെറ ടോംസൺ പൗലോസും ( 4:14.37 )രണ്ടും മൂന്നും സ്ഥാനം നേടി.
കേരളത്തിൻെറ ഷമീന ജബ്ബാ൪ ഒമ്പത് വ൪ഷം മുമ്പ് എറണാകുളത്ത് സ്ഥാപിച്ച നാലു മിനിറ്റ് 41.90 സെക്കൻഡിൻെറ ദേശീയ റെക്കോഡ് സമയത്തെ വെല്ലുന്ന മികവുമായി നാലു മിനിറ്റ് 32.58 സെക്കൻഡിൽ ഓടിയത്തെിയ ആതിര 2012ൽ പി.ആ൪. അലീഷ സ്ഥാപിച്ച നാലു മിനിറ്റ് 42.41 സെക്കൻഡിൻെറ സംസ്ഥാന റെക്കോഡ് പേരിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.